തിരുവനന്തപുരം: പ്രമുഖ പാല് ഉല്പന്ന സ്ഥാപനങ്ങളുടെയും ബിസിനസ്സ് ബ്രാന്‍ഡുകളുടെയും പേരും ലോഗോയും ദുരുപയോഗം ചെയ്ത് വാട്സ്ആപ്പ് വഴി വ്യാപകമായ സൈബര്‍ സാമ്പത്തിക തട്ടിപ്പിന് ശ്രമം നടക്കുന്നതായി കേരള പോലീസ് അറിയിച്ചു. 'വാര്‍ഷികാഘോഷ സമ്മാനം', 'സൗജന്യ ഗിഫ്റ്റ്' എന്നീ പേരുകളില്‍ വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നവരാണ് തട്ടിപ്പിന് ഇരകളാകുന്നത്.
വാട്സ്ആപ്പ് വഴി ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഔദ്യോഗിക സൈറ്റ് എന്ന് തോന്നിക്കുന്ന വ്യാജ വെബ്സൈറ്റിലേക്ക് പ്രവേശിക്കുകയും തുടര്‍ന്ന് ചോദ്യങ്ങള്‍ക്ക് മറുപടി നല്കി 'സ്ക്രാച്ച് ആന്‍ഡ് വിന്' വഴി സമ്മാനം കിട്ടിയതായി വിശ്വസിപ്പിക്കുകയും ചെയ്യുന്നു.
പിന്നീട് സമ്മാനം കൈപ്പറ്റുന്നതിനായി ഈ സന്ദേശം മറ്റ് വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കോ സുഹൃത്തുക്കള്‍ക്കോ ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി ഫോണിന്റെ മുഴുവന്‍ നിയന്ത്രണവും നേടിയെടുത്ത് ബാങ്ക് വിവരങ്ങളും ഒടിപിയും (OTP) ചോര്‍ത്തി അക്കൗണ്ടിലെ പണം മുഴുവന്‍ പിന്‍വലിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി.
വാട്സ്ആപ്പ്, എസ്.എം.എസ് എന്നിവ വഴി വരുന്ന ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്.സമ്മാനം ലഭിച്ചെന്ന് പറഞ്ഞ് വരുന്ന സന്ദേശങ്ങള്‍ വിശ്വസിച്ച് ബാങ്ക് വിവരങ്ങള്‍, ഒടിപി, എ.ടി.എം പിന് എന്നിവ ആരുമായും പങ്കുവെക്കരുത്.സംശയാസ്പദമായ സന്ദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യാതിരിക്കുക. 'സ്ക്രാച്ച് ആന്‍ഡ് വിന്', 'ഗിഫ്റ്റ് കൂപ്പണ്‍', 'ആനിവേഴ്സറി ഓഫര്‍', 'ലക്കി വിന്നര്‍' തുടങ്ങിയ ആകര്‍ഷകമായ സന്ദേശങ്ങളോട് ജാഗ്രത പുലര്‍ത്തുക.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന ദേശിയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതിപ്പെടുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
