തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുന മർദ്ദം രൂപപ്പെട്ടതായി റിപ്പോർട്ട്. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട വിഫ ചുഴലിക്കാറ്റ് ദുർബലമായി വടക്കൻ ബംഗാൾ ഉൾകടലിൽ പ്രവേശിച്ചു. ന്യുനമർദ്ദമായി വീണ്ടും ശക്തി പ്രാപിച്ച് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഒഡിഷ പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാനാണ് സാധ്യത എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഇതോടെ കേരളത്തിൽ തിങ്കളാഴ്ച വരെ വീണ്ടും മഴ/ കാറ്റ് ശക്തി പ്രാപിച്ചേക്കുമെന്നാണ് ലഭിക്കുന്ന മുന്നറിയിപ്പ്. ന്യുനമർദ്ദം ശക്തി കൂടി തീരത്തോട് അടുക്കുന്നതിന് അനുസരിച്ച് കേരള തീരത്തും കാറ്റ് ശക്തിപെട്ടാൽ മലയോര മേഖലയിൽ ഇത്തവണ കൂടുതൽ ജാഗ്രത വേണ്ടി വരും. പ്രത്യേകിച്ച് ശനി, ഞായർ ദിവസങ്ങളിൽ അതീവ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.
തുടക്കത്തിൽ മധ്യ തെക്കൻ കേരളത്തിലും തുടർന്ന് വടക്കൻ ജില്ലകളിലും മഴ / കാറ്റ് ശക്തമായേക്കും എന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
