പാലക്കാട്: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎം പാലക്കാട് ഘടകത്തിൽ കലഹം രൂക്ഷമായി. പാലക്കാട് ഏരിയ കമ്മിറ്റി അംഗവും നഗരസഭ കൗൺസിലറുമായ അബ്ദുൽ ഷുക്കൂർ പാർട്ടിയിൽ നിന്ന് രാജിവെച്ചു എന്നാണ് ലഭിക്കുന്ന വിവരം.
ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവുമായുണ്ടായ തർക്കത്തിന് പിന്നാലെയാണ് രാജി എന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ സ്വതന്ത്രനായി മുന്നോട്ട് പോകുമെന്ന് ഷുക്കൂർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
ഇതിനിടെ, ഷുക്കൂറിന്റെ രാജിക്ക് പിന്നാലെ ബിജെപി നേതാക്കൾ ഫേസ്ബുക്ക് പോസ്റ്റുകളുമായി രംഗത്തെത്തി. “ആദ്യ വിക്കറ്റ് വീണു” എന്നായിരുന്നു അവരുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
