തിരുവനന്തപുരം: അതിദാരിദ്ര്യനിർമ്മാർജ്ജന പദ്ധതിയിൽ ഉൾപ്പെട്ട ഭൂരഹിത ഭവന രഹിത ഗുണഭോക്താക്കൾക്ക് വീടോട് കൂടി വസ്തു വാങ്ങി രജിസ്റ്റർ ചെയ്യുന്നതിന് മുദ്രവില, രജിസ്ട്രേഷൻ ഫീസ് എന്നിവയിൽ ഇളവ് നൽകും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ഫണ്ട് ഉപയോഗിച്ചോ സർക്കാരിന്റെ ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന ധനസഹായം ഉപയോഗിച്ചോ വീടോട് കൂടി വസ്തു വാങ്ങുന്നവർക്കാണ് ഇളവ് അനുവദിക്കുക.
മുദ്രവിലയിൽ പരമാവധി 1,20,000 രൂപ വരെയും രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ പരമാവധി 30,000 രൂപ വരെയും പരമാവധി മൂന്ന് വർഷ കാലയളവിലേക്കാണ് ഇളവ് അനുവദിക്കുക.
അങ്കമാലി നഗരസഭാ പരിധിയിലെ ഗുണഭോക്താക്കൾക്ക് പൂർണ്ണ ഇളവ് അനുവദിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
