പരീക്ഷാ ടെൻഷൻ ഉണ്ടോ? ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം ‘WE-HELP’ ഫെബ്രുവരി 16 മുതൽ

FEBRUARY 10, 2026, 9:40 AM

 തിരുവനന്തപുരം: എസ് എസ് എൽ സി/ഹയർസെക്കന്ററി പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന വിവിധ തരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് (ഹയർസെക്കണ്ടറി വിഭാഗം), WE-HELP എന്ന പേരിൽ ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം ഫെബ്രുവരി 16 മുതൽ ആരംഭിക്കുമെന്ന് വാർത്താസമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഫോണിൽ കൗൺസലിംഗ് സഹായം ലഭ്യമാകും. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും സൗജന്യമായി 1800 425 2844 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. ടോൾഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകുന്നതാണ്.

എല്ലാ ഹയർസെക്കന്ററി സ്‌കൂളുകളിലും സൗഹൃദ കോർഡിനേറ്ററുടെ നേത്രത്വത്തിൽ കൗൺസിലിംഗ് ഒരുക്കിയിട്ടുണ്ട്. സ്‌കൂൾ തലത്തിൽ എല്ലാ പൊതുപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഹയർസെക്കന്ററി കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിലാണ് വീ ഹെൽപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

വി.എച്.എസ്.ഇ

vachakam
vachakam
vachakam

ജനറൽ എഡ്യൂക്കേഷൻ വി.എച്.എസ്.ഇ വിഭാഗം അടുത്ത അധ്യയന വർഷം പഠന പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ടു പ്രധാന പ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്രി അറിയിച്ചു.

1) പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വ്യവസായ സഹകരണ സംരംഭമായ VHSE I കണക്ട് ന്റെ ഉദ്ഘാടനം

തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും വ്യവസായവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പാഠ്യപദ്ധതി നടപ്പാക്കൽ, പരിശീലനം, ഇന്റേൺഷിപ്പുകൾ, വിലയിരുത്തൽ, തൊഴിൽ സാധ്യത പഠനങ്ങൾ എന്നിവയിൽ കൂടുതൽ വ്യവസായ പങ്കാളിത്തം സാധ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു വ്യവസായ സഹകരണ സംരംഭമാണ് VHSE I കണക്ട്. ഈ സംരംഭത്തിന്റെ ഭാഗമായി, പൊതു, സ്വകാര്യ മേഖലകളിൽ നിന്നുള്ള കൂടുതൽ വ്യവസായ പങ്കാളികളെ ഉൾപ്പെടുത്തുന്നതിനായി ഒരു ബ്രാൻഡിന്റെ ഉദ്ഘാടനമാണ് നിലവിൽ ഉദ്ദേശിക്കുന്നത്. കെൽട്രോൺ, കെ.എസ്.ഇ.ബി., കെ.എസ്.എഫ്.ഇ., കേരള ബാങ്ക് തുടങ്ങിയ നിരവധി പൊതുമേഖലാ, അർദ്ധസർക്കാർ സ്ഥാപനങ്ങളുമായി സഹകരണം നിലവിലുണ്ട്. എന്നിരുന്നാലും, വ്യവസായ പ്രസക്തിയും തൊഴിലവസരങ്ങളും കൂടുതൽ വർദ്ധിപ്പിക്കുന്നതിന്, വിവിധ മേഖലകളിലുടനീളമുള്ള പ്രമുഖ സ്വകാര്യ മേഖലയിലെ കമ്പനികളെക്കൂടെ ഉൾപ്പെടുത്തേണ്ടിയിരിക്കുന്നു. ആയത് ഒരു തുടർപ്രവർത്തനമായി നടക്കേണ്ടതാണ്. പ്രസ്തുത സ്ഥാപനങ്ങളുമായി MoU സൈൻ ചെയ്യുകയും സ്‌കിൽ കോഴ്സുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പബ്ലിക്കേഷനുകളിലെല്ലാം ആയതിന്റെ ലോഗോ ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്.

vachakam
vachakam
vachakam

2) പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ തയ്യാറാക്കി അംഗീകരിച്ച പാഠ്യപദ്ധതികളുടെ ഔപചാരിക പ്രകാശനം/പ്രസിദ്ധീകരണം

2018 ൽ NSQF കോഴ്സുകൾ ആരംഭിച്ചത് മുതൽ നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ രെജിസ്ടറിയിൽ നിന്നെടുക്കുന്ന കോഴ്സുകൾ VHSE അധ്യയനത്തിന് ചേരുന്ന രീതിയിൽ പാകപ്പെടുത്തിയാണ് നൽകുന്നത്. അടുത്ത സമയം വരെ അനൗദ്യോഗികമായി നൽകിയിരുന്ന കരിക്കുലം നിലവിൽ കരിക്കുലം കമ്മറ്റി അംഗീകാരത്തോടെ അടുത്ത അധ്യയനവർഷത്തിൽ പ്രയോജനപ്പെടുന്ന രീതിയിൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam