ചേരാനല്ലൂർ വാഹനാപകടക്കേസ്: മുൻകൂർ ജാമ്യംതേടി 17-കാരന്റെ പിതാവായ ജഡ്ജി  

OCTOBER 28, 2026, 6:41 PM

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ മുൻകൂർ ജാമ്യം തേടി 17-കാരന്റെ പിതാവായ ജഡ്ജി. 

17-കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കാറുടമയായ ജഡ്ജിക്കെതിരേ കഴിഞ്ഞദിവസമാണ് കേസെടുത്തത്. പ്രായപൂർത്തിയാകാത്തയാൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാലാണ് വാഹന ഉടമയായ പിതാവും പ്രതിയായത്. 

കേസിൽ രണ്ടാംപ്രതിയായ അഡീഷണൽ ജില്ലാ ജഡ്ജിയാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരി​ഗണിക്കും.

vachakam
vachakam
vachakam

 അതേസമയം കേസിൽ 17 കാരന്റെ മൊഴി ഇങ്ങനെയാണ് , ആ​ഗ്രഹം കൊണ്ടാണ് ജഡ്ജിയായ പിതാവിന്റെ കാർ ഓടിക്കാനെടുത്തതെന്നും നൈറ്റ് ഡ്രൈവിന് പോയതാണെന്നുമാണ് 17-കാരന്റെ മൊഴി. നൈറ്റ് ഡ്രൈവ് കഴിഞ്ഞ് വരുമ്പോൾ മഴ കാരണം സ്കൂട്ടർ കാണാനായില്ല. റോഡിൽ വെള്ളക്കെട്ടുണ്ടായിരുന്നതിനാൽ അതാണ് ശ്രദ്ധിച്ചതെന്നും 17-കാരൻ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അഡീഷണൽ സെഷൻസ് ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ(55) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ചേരാനല്ലൂരിലായിരുന്നു അപകടം. തട്ടുകട നടത്തുന്ന ജയപാലകൃഷ്ണൻ പുലർച്ചെ കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. 



vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam