തിരുവനന്തപുരം: ഇലക്ട്രിക് ബസുകൾ വാങ്ങാനുള്ള ടെൻഡറുകൾ റദ്ദാക്കിയിട്ടില്ലെന്ന് കെഎസ്ആർടിസി.
സ്മാർട് സിറ്റി പദ്ധതി പ്രകാരമാണ് ഇ–ബസ് പദ്ധതിയെന്നതിനാൽ ടെൻഡർ നടപടികൾ റദ്ദാക്കാനാകില്ല. പദ്ധതി വഴി ഡീസൽ ബസുകൾ വാങ്ങാനും കഴിയില്ല.
കരാർപ്രകാരം ഡീസൽ ബസുകൾ ലഭ്യമാക്കാനാകുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് ആശയവിനിമയം നടന്നതെന്നും അധികൃതർ വ്യക്തമാക്കി.
നേരത്തേ മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ നിർദേശാനുസരണം ബസുകൾ വാങ്ങാനുള്ള ടെൻഡറുകൾ റദ്ദാക്കിയെന്നു വാർത്തകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാനേജ്മെന്റ് വ്യക്തത വരുത്തിയത്.
അതേസമയം പുതിയ പുതിയ ബസുകൾ വാങ്ങുന്നതു സംബന്ധിച്ച തീരുമാനം നീളും. വിദേശത്തുള്ള സിഎംഡി മടങ്ങിയെത്തിയ ശേഷമാകും ഇതിൽ തീരുമാനമെടുക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്