തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി ഇന്ത്യൻ കാലാവസ്ഥ വകുപ്പ്. എട്ട് ജില്ലകളിൽ സാധാരണയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പ്രതീക്ഷിക്കുന്ന താപനില:
പാലക്കാട് – 38°C വരെ
കൊല്ലം, കോട്ടയം, പത്തനംതിട്ട – 37°C വരെ
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ – 36°C വരെ (സാധാരണയെക്കാൾ 2–3°C കൂടുതൽ)
ഉയർന്ന താപനിലക്കും ഈർപ്പമുള്ള വായുവിനും കാരണം മലയോര മേഖലകൾ ഒഴികെ മറ്റു പ്രദേശങ്ങളിൽ ശക്തമായ ചൂടും അസ്വസ്ഥതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
അതേസമയം, ശനിയാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ജാഗ്രത നിർദ്ദേശങ്ങൾ:
ഉച്ചയ്ക്ക് 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കുക
കൂടുതൽ വെള്ളം കുടിക്കുക
ലഘുവായ വസ്ത്രങ്ങൾ ധരിക്കുക
കുട്ടികളും വയോധികരും പ്രത്യേകം ശ്രദ്ധിക്കുക
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം'; നിയമസഭാ തെരഞ്ഞെടുപ്പിൽ
'ഗുഡ് ബൈ പിണറായി എന്ന് കേരളം പറയും, കേരളത്തിലെ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു':
'സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗം'; തിരഞ്ഞെടുപ്പ് ദിനത്തിൽ ചാണ്ടി ഉമ്മൻ വോട്ട് ചെയ്യാൻ എത്തിയത്
'ആദ്യമായാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി വോട്ട് ചെയ്യുന്നത്'; പി കെ