തിരുവനന്തപുരത്ത് വയോധികയായ അമ്മക്ക് മകന്റെ ക്രൂര മര്‍ദനം; ചുണ്ട് ഇടിച്ചു പൊട്ടിച്ചു

JULY 26, 2026, 5:32 AM

തിരുവനന്തപുരം: ആറ്റുകാലില്‍ വയോധികയായ അമ്മക്ക് മകന്റെ ക്രൂര മര്‍ദനം. ആറ്റുകാല്‍ സ്വദേശി 73 കാരിയായ സരസ്വതി അമ്മയ്ക്കാണ് മകന്റെ മര്‍ദനമേറ്റത്. 

മധുവിന്റെ ഭാര്യ ആതിരയും അമ്മയെ മര്‍ ദിച്ചതായി പരാതിയുണ്ട്. ചുണ്ട് ഇടിച്ച് പൊട്ടിച്ചത് മരുമകളാണെന്നാണ് വിവരം. തോളെല്ലിനും പരിക്കേറ്റിട്ടുണ്ട്.

ചൂണ്ട് ഇടിച്ച് പൊട്ടിച്ചതിനെ തുടര്‍ന്ന് എട്ടോളം സ്റ്റിച്ചുകളാണ് ഇട്ടിരിക്കുന്നത്. അമ്മയെ മകന്‍ വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തതായി പരാതിയുണ്ട്. അമ്മയുടെ പേരിലുള്ള വസ്തു വെച്ച് അഞ്ച് ലക്ഷം രൂപയാണ് മകനായ മധു ലോണ്‍ എടുത്തിരിക്കുന്നത്.ഈ ലോണ്‍ വയോധികയായ സരസ്വതി അമ്മ വീട്ട് ജോലിക്ക് പോയാണ് അടയ്ക്കുന്നതെന്നും ഇവര്‍ പറയുന്നു.

vachakam
vachakam
vachakam

അതേസമയം, വിഷയത്തില്‍ മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടിട്ടുണ്ട്. അമ്മയ്ക്ക് ചികിത്സ ഉറപ്പാക്കുമെന്നും അടിയന്തിരമായി നിയമ നടപടി സ്വീകരിക്കുമെന്നുമാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam