വില്ലനായി എല്‍നിനോ, ജൂലൈ മാസത്തിലും മഴ കുറയും; പ്രവചനവുമായി കാലാവസ്ഥ വകുപ്പ്

JUNE 30, 2026, 9:27 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ മാസത്തിലും സാധാരണയേക്കാള്‍ കുറവ് മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എല്‍നിനോ സാഹചര്യം തുടരുന്നതാണ് ഇതിന് കാരണമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ജൂണ്‍ മാസത്തില്‍ സംസ്ഥാനത്തിന് പ്രതീക്ഷിച്ച മഴ ലഭിച്ചിട്ടില്ല. മാസവസാനമാണ് മഴ അല്‍പ്പമെങ്കിലും ശക്തിപ്രാപിച്ചത്. തുടര്‍ന്നുള്ള കാലവര്‍ഷ മാസങ്ങളില്‍ എല്‍നിനോ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍  ഇപ്പോള്‍ ന്യൂട്രല്‍ സ്ഥിതിയിലാണ് തുടരുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉള്‍പ്പെടെയുള്ള ആഗോള കാലാവസ്ഥാ മോഡലുകളുടെ പ്രവചനപ്രകാരം, ന്യൂട്രല്‍ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ സ്ഥിതി മുഴുവന്‍ കാലവര്‍ഷ സീസണിലും തുടരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

vachakam
vachakam
vachakam

അതിനിടെ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam