കൊച്ചി: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെ പരിഹാസവുമായി ദീപ്തി മേരി വർഗീസ്.
പ്രവാസികൾക്ക് ഇന്ന് ഈദ് മുബാറക്, പിണറായി വിജയന് ഇഡി മുബാറക് എന്നാണ് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് പരിഹസിച്ചത്. ദീപ്തി മേരി വർഗീസിന്റെ സാമൂഹ്യ മാധ്യമങ്ങളിലെ പരിഹാസത്തിനെ പിന്തുണച്ചും രൂക്ഷമായ ഭാഷയിൽ വിമർശനത്തോടെയുമാണ് നെറ്റിസൺസ് പ്രതികരിക്കുന്നത്.
അതേസമയം, സിഎംആർഎൽ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണ വിജയൻ്റെയും മൊഴി ഇഡി രേഖപ്പെടുത്തി.
പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെ വീട്ടിലും മുഹമ്മദ് റിയാസിന്റെ വീട്ടിലും അടക്കം പത്ത് ഇടങ്ങളിലാണ് കേരളത്തിൽ റെയ്ഡ് നടക്കുന്നത്. ബെംഗളൂരിലും രണ്ടിടങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
