സ്‌കോളർ സ്പാർക് ടാലന്റ് ഹണ്ട് എക്‌സാമിന് മന്ത്രി ആശംസകൾ അറിയിച്ചു
തിരുവനന്തപുരം: ശൈഖ് അബൂബക്കർ (എസ്എ) ഫൗണ്ടേഷൻ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫൗണ്ടേഷൻ നടത്തുന്ന സ്‌കോളർ സ്പാർക് ടാലന്റ് ഹണ്ട് എക്‌സാം ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് കഴിവുകൾ പ്രകടിപ്പിക്കാനും ഉന്നതവിദ്യാഭ്യാസം നേടാനും മികച്ച അവസരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫെബ്രുവരി എട്ടിന് നടക്കുന്ന ഈ പരീക്ഷ വഴി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എട്ട് മുതൽ പ്ലസ് ടു വരെ സ്‌കോളർഷിപ്പും മെന്റർഷിപ്പും നൽകി രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്വകാര്യ സ്‌കോളർഷിപ്പുകളിൽ ഒന്നായി മാറുകയാണെന്നും ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം കത്തിൽ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
