തിരുവനന്തപുരം : സംസ്ഥാന സ്കൂൾ ഒളിംപിക്സിൽ പങ്കെടുത്ത കായികതാരങ്ങളിൽ അർഹരായവർക്ക് വീട് പണിത് നൽകുമെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
പല കായിക താരങ്ങള്‍ക്കും സ്വന്തമായി വീട് ഇല്ലാത്ത സാഹചര്യമുണ്ട്. സ്ഥലമുണ്ടായിട്ടും വീട് ഇല്ലാത്ത നിലയാണ്. ചിലര്‍ക്ക് ഉള്ള വീട്ടിൽ താമസിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. കേരള സ്കൂൾ കായികമേളയിൽ സ്വർണം നേടിയ വീടില്ലാത്തവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടുകൾ നിർമ്മിച്ചു നൽകും. 50 വീടുകൾ നിർമ്മിച്ചു നൽകാനാണ് തീരുമാനം. നിലവിൽ ഇതിനുള്ള സ്പോൺസർമാരായി എന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്കൂൾ ഒളിംപിക്സിൽ പങ്കെടുത്ത ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി ഇതിനകം വീട് വെച്ച് കൊടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിനിയായ ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആൻ്റ് ഗൈഡ്‌സും വീട് നിർമിച്ച് നൽകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
