കോഴിക്കോട്: മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടുകളിലെ ഇഡി റെയ്ഡും തുടർന്നുണ്ടായ അക്രമ സംഭവങ്ങളിലും പിന്നെയും പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ.
സംഭവത്തിലെ പൊലീസ് വീഴ്ചയും നടപടികളെ നിയമപരമായി തന്നെ കൈകാര്യം ചെയ്യുമെന്ന സിപിഐഎം പ്രതികരണവും പൊതു സമൂഹം ചർച്ച ചെയ്യുമ്പോഴും ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മൗനം തുടരുകയാണ്.
ഇന്നലെയും ഇന്നും കൂട്ടി പന്ത്രണ്ട് തവണയാണ് ഈ വിഷയത്തിലെ പ്രതികരണം തേടി മാധ്യമങ്ങൾ വി.ഡി. സതീശൻ്റെ മുന്നിലേക്ക് എത്തിയത്. ഇന്നലെ ഡൽഹിയിൽ അഞ്ച് തവണയും ഇന്ന് കേരളത്തിൽ ഏഴ് തവണയുമാണ് മാധ്യമങ്ങൾ വി.ഡി. സതീശൻ്റെ പ്രതികരണം തേടിയത്.എന്നാൽ ഒരു തവണ പോലും വിഷയത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി മൗനം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
