തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് വേണ്ടി പ്രോസിക്യൂട്ടർ വാദിച്ച സംഭവത്തിൽ ഫയലുകൾ പരിശോധിക്കാൻ ഒരുങ്ങി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ.
ഇതിനായി മ്യൂസിയം എസ്എച്ച്ഒ ഇന്ന് പ്രോസികുഷൻ ഡിജിയുടെ കൊച്ചിയിലെ ഓഫീസിൽ എത്തി. ഡിജിപി ആസഫലി കേസ് ഡയറി ഉൾപ്പെടെ പരിശോധിക്കും.
ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതി ഹരീഷ് കുമാറിന്റ ജാമ്യം റദ്ദാക്കാൻ ഇഡി നാളെ ഹൈകോടതിയിൽ അപ്പീൽ നൽകും.
ജാമ്യം റദ്ദാക്കാൻ സെഷൻസ് കോടതിയെ തന്നെ സമീപിക്കാൻ ആയിരുന്നു ആദ്യ തീരുമാനം. എന്നാൽ പ്രോസിക്യൂട്ടർ ഗീന കുമാരി തന്നെ ഹാജരാകും എന്നതിനാൽ ഇഡി തീരുമാനം മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
