തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടി കൂടുതൽ കർക്കശമാക്കുമെന്നാണ് കഴിഞ്ഞ ദിവസം ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കിയത്.
ഏറ്റവും പ്രധാന മാറ്റം ലേണേഴ്സ് ടെസ്റ്റില്‍ ആയിരിക്കും. ചോദ്യങ്ങളുടെ എണ്ണം 20ല്‍ നിന്ന് 30 ആക്കി ഉയര്‍ത്തും. 30 ചോദ്യങ്ങളില്‍ 25 എണ്ണത്തിന് ശരിയുത്തരം എഴുതിയാല്‍ മാത്രമാണ് പരീക്ഷ പാസാകൂവെന്നും മന്ത്രി പറഞ്ഞിരുന്നു.
വാഹനം ഓടിക്കുക എന്നതല്ല, വാഹനം കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
അതിനാണ് പാര്‍ക്കിംഗ് റിവേഴ്സ് എടുക്കുക. ശുപാര്‍ശ കൊണ്ടുവന്നാല്‍ ലൈസൻസ് നല്‍കില്ല. ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിലും മാറ്റം വരുത്തും. എല്ലാ കാര്യങ്ങളും ക്യാമറയില്‍ പകര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാൽ മന്ത്രി ഗണേഷ് കുമാറിന്റെ പരിഷ്കാരങ്ങൾ വന്നാൽ ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവരുടെ പോക്കറ്റ് കീറുമെന്ന് ഏതാണ്ട് ഉറപ്പായി. റിവേഴ്സ് പാർക്കിങ്ങും ഹാഫ് ക്ളച്ച് പരിശീലനവുമൊക്കെ വരുമ്പോൾ ഇപ്പോഴത്തെ നിരക്കിൽ ഡ്രൈവിങ് പഠിപ്പിക്കാനാവില്ലെന്നാണ് സ്കൂളുകളുടെ വാദം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്