തിരുവനന്തപുരം: അമ്പൂരി കാരിക്കുഴിയിൽ മയക്കുവെടിവച്ച പുലി ചത്തു. ഇന്നലെയാണ് പുലിയെ മയക്കുവെടിവച്ച് പിടികൂടിയത്. അതിന്റെ വയറ്റിൽ കമ്പികൊണ്ടുള്ള ആഴത്തിലുള്ള മുറിവുണ്ടായിരുന്നെന്നും ഇതാണ് മരണകാരണമെന്നുമാണ് പുലി മരിച്ചത് എന്നാണ് വനംവകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം.
അതേസമയം കാരിക്കുഴി തടത്തരികത്ത് വീട്ടിൽ സുശീലയുടെ ഉടമസ്ഥതയിലുള്ള റബർത്തോട്ടത്തിൽ, മകനും ടാപ്പിംഗ് തൊഴിലാളിയുമായ ഷൈജുവാണ് ആദ്യം പുലിയെ കണ്ടത്. ഇന്നലെ രാവിലെ റബർ ടാപ്പിംഗിനായി എത്തിയപ്പോഴാണ് ഷൈജു പുലിയെ കണ്ടത്. പാറയിടുക്കിലെ ചെറിയ കുഴിയിൽ കുരുക്കിൽവീണ് കിടക്കുന്ന നിലയിൽ ആയിരുന്നു പുലി.
ഷൈജുവിനെയും ഒപ്പമുണ്ടായിരുന്ന സുരേഷിനെയും കണ്ടതോടെ, പുലി ആക്രമിക്കാൻ ശ്രമിച്ചു. പേടിച്ച് ഓടുന്നതിനിടയിൽ സുരേഷിന് വീണ് പരിക്കേറ്റിരുന്നു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നെയ്യാർഡാം പൊലീസും സ്ഥലത്തെത്തി. വനംവകുപ്പ് ദ്രുതകർമ്മ സേനയും മയക്കുവെടി വിദഗ്ദ്ധരും ചേർന്ന് മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് മയക്കുവെടിവച്ച് പുലിയെ പിടികൂടിയത്. മൂന്നുതവണ വെടിവച്ചു. പിന്നീട് കൂട്ടിലാക്കിയ പുലിയെ നെയ്യാർഡാം വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്