സ്‌കൂൾ കുട്ടികൾക്ക് ലഹരി വിൽക്കുന്ന രണ്ടുപേർ അറസ്റ്റിൽ

MAY 24, 2026, 9:38 PM

ചേർപ്പ്: സ്‌കൂൾ കുട്ടികൾക്ക് വിൽക്കാനായി സൂക്ഷിച്ച കഞ്ചാവും രാസലഹരിയുമായി വധശ്രമം ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു.

ആനന്ദപുരം കൂപ്ലിക്കാടൻ ആഷിക്ക് (25), കുട്ടനെല്ലൂർ ആലുക്കൽ ശ്രീജിത്ത് (38) എന്നിവരാണ് അറസ്റ്റിലായത്.  ലഹരിവിൽപ്പനയിലൂടെ ലഭിച്ച 1.30 ലക്ഷം രൂപ ആഷിക്കിൽനിന്ന് കണ്ടെടുത്തു.

ആഷിക്കിനെ പാലയ്ക്കൽ ബസ് സ്റ്റോപ്പിന് സമീപത്തുനിന്നാണ് കഞ്ചാവുമായി പിടികൂടിയത്. ചൊവ്വൂരിൽനിന്ന് രാസലഹരിയുമായാണ് ശ്രീജിത്തിനെ പിടികൂടിയത്.

vachakam
vachakam
vachakam

വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വീടുകയറി ആക്രമണം നടത്തിയ കേസിലും മാള പോലീസ് സ്റ്റേഷൻ പരിധിയിൽ വാഹനമോടിച്ച് ഒരാൾക്കു ഗുരുതരപരിക്കേറ്റ കേസിലും പ്രതിയാണ് ശ്രീജിത്ത്. പ്രതികളുടെ പേരിൽ ബാലനീതിനിയമത്തിലെ ജാമ്യമില്ലാവകുപ്പുകൂടി ചേർത്ത് കേസെടുത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam