ലഹരി മരുന്ന് കേസിലെ പ്രതി ജയില്‍ ചാടിയതായി റിപ്പോർട്ട്. കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ നിന്നുമാണ് പ്രതി രക്ഷപ്പെട്ടത് എന്നാണ് പുറത്തു വരുന്ന വിവരം. കൊയ്യോട് സ്വദേശി ഹര്‍ഷാദ് ആണ് പൊലീസിന്റെ കണ്ണ് വെട്ടിച്ച് തടവ് ചാടിയത്.
രാവിലെ ജയിലിൽ പത്രക്കെട്ട് എടുക്കാൻ പോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്. മറ്റൊരാളുടെ ബൈക്കിന്റെ പിറകില്‍ കയറിയാണ് ഇയാൾ രക്ഷപെട്ടത് എന്നാണ് പുറത്തു വരുന്ന വിവരം. അതുകൊണ്ട് തന്നെ ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തത് ആണ് എന്നാണ് പോലീസ് പറയുന്നത്.
അതേസമയം മയക്കുമരുന്ന് കേസില്‍ പത്ത് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ഹര്‍ഷാദ്. കണ്ണവം പൊലീസ് എടുത്ത കേസില്‍ 2023 സെപ്തംബര്‍ മുതല്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു ഹര്‍ഷാദ്. അതിനിടയിലാണ് ഇന്ന് ഇയാൾ രാവിലെ അതിവിദഗ്ദ്ധമായി ജയില്‍ ചാടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്