കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റുകൾ വൈകുന്നത് മൂലമുള്ള പ്രതിസന്ധി പരിഹരിക്കാൻ മോട്ടോർ വാഹന വകുപ്പ്. പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം നാൽപതിൽ നിന്ന് അന്‍പതാക്കി ഉയര്‍ത്തി.
നേരത്തെ ഇത് 40 ആയിരുന്നു ദിവസവും 28 പുതിയ അപേക്ഷകളില്‍ ടെസ്റ്റ് നടത്തും. 20 പേര്‍ക്ക് റീ ടെസ്റ്റ്. വിദേശത്തേക്ക് ജോലിക്കോ പഠനത്തിനോ പോകുന്നത് ചൂണ്ടിക്കാട്ടി അപേക്ഷിച്ചവരിൽ ദിവസവും രണ്ടു പേര്‍ക്ക് വീതവും ടെസ്റ്റ് നടത്തും.
ഫിറ്റനസ് പരിശോധനയും ഡ്രൈവിംഗ് ടെസ്റ്റും ഒരു ദിവസം പാടില്ലെന്ന നിബന്ധനയും മാറ്റി. ആദ്യ ടെസ്റ്റ് തോറ്റാൽ എട്ടു ദിവസത്തിനകം രണ്ടാം ടെസ്റ്റിന് സമയം നൽകും. ലേണേഴ്സ് അപേക്ഷ ലഭിച്ച് മൂന്നു ദിവസത്തിനുള്ളിൽ ടെസ്റ്റിനുള്ള തീയതി നൽകും.
മോട്ടോർ വാഹന വകുപ്പ് ഇറക്കിയ സർക്കുലർ സ്വാഗതം ചെയ്ത് ഡ്രൈവിംഗ് സ്കൂൾ ഉടമകളും രംഗത്തെത്തി.
ഉത്തരവ് നിലവിൽ വരുന്നതിലൂടെ ലൈസൻസ് ലഭിക്കുന്നതിനായുള്ള കാലതാമസം മാറുമെന്ന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
