തിരുവനന്തപുരം: തിരുവനന്തപുരം ജൂബിലി മെമ്മോറിയൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവ് പരാതി. യുവാവിന്റെ ഇടുപ്പ് എല്ലിൽ ശസ്ത്രക്രിയ ചെയ്യുന്നതിനിടെയാണ് ചികിത്സ പിഴവുണ്ടായിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം രക്തയോട്ടം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെ ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറുകയായിരുന്നു. മലയിൻകീഴ് സ്വദേശി ജിജിൻ ജോസിൻെറ ഇടത് ഇടുപ്പ് എല്ലിലാണ് ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറിയത്.
എന്നാൽ ലോഹ കഷണം നീക്കം ചെയ്യാനാകില്ലെന്നും ലോഹ കഷണം ഇരിക്കുന്നതിനാൽ പ്രശ്നങ്ങളുണ്ടാകില്ലെന്നും രോഗിയെ അറിയിച്ചതാണെന്ന് ആണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ജിജിൻെറ പരാതിയിൽ കൻോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
