കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസാ തോമസ് ചുമതലയേറ്റു

MARCH 5, 2026, 11:29 PM

കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസാ തോമസ് ചുമതലയേറ്റു.ഇന്ന് രാവിലെ കാലടി സംസ്കൃത സര്‍വകലാശാല ആസ്ഥാനത്തെത്തിയാണ് സിസാ തോമസ് ചുമതലയേറ്റത്. ന്യൂജനറേഷൻ യൂണിവേഴ്സിറ്റികളെയാണ്‌ താൻ കണ്ടിട്ടുള്ളതെന്നും കാലടി സര്‍വകലാശാലയിൽ കൂടുതൽ പഠിക്കാനുണ്ടെന്നും ചുമതലയേറ്റശേഷം സിസാ തോമസ് പറഞ്ഞു.

കാലടി സര്‍വകലാശാല വിസി ഡോക്ടര്‍ കെ.കെ. ഗീതാകുമാരിയെ നീക്കികൊണ്ട് ഇന്നലെയാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഉത്തരവിറക്കിയത്. സാങ്കേതിക സര്‍വകലാശാല വിസി ഡോ. സിസാ തോമസിന് കാലടിയുടെ അധികം ചുമതലയും നൽകിയിരുന്നു.

അറിവിന്‍റെ അക്ഷരങ്ങൾ തുറന്നുകൊടുത്ത ഒരു വ്യക്തിയുടെ പേരിലുള്ള സർവകലാശയുടെ ഭാഗമായതിൽ സന്തോഷമുണ്ട്. കാലടി സര്‍വകലാശാലയിലെ സാമ്പത്തിക പ്രതിസന്ധിയും ശമ്പള പ്രതിസന്ധിയും ഗൗരവകരമായ വിഷയങ്ങളാണ്. ഇക്കാര്യങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യമാണ്. സാമ്പത്തിക പ്രതിസന്ധിയുടെ കാര്യങ്ങള്‍ മനസിലാക്കും.

vachakam
vachakam
vachakam

അതേസമയം, നാളെ മന്ത്രി ആര്‍ ബിന്ദു സര്‍വകലാശാലയിലെത്തും. മന്ത്രിയുമായി ചര്‍ച്ച നടത്തും. മുൻ വിസിയെ മാറ്റിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പരിശോധന നടത്തും. ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിക്ക് എംഎഫ്എ അഡ്മിഷൻ നൽകിയതും പരിശോധിക്കുമെന്ന് സിസാ തോമസ് വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam