തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിന്റെ അഞ്ചാമത് ഡയറക്ടറായി ഡോ. രജനീഷ് കുമാര്‍ ചുമതലയേറ്റു. 2001 മുതല്‍ ആര്‍ സി സിയില്‍ റേഡിയേഷന്‍ ഓങ്കോളജിസ്റ്റായി പ്രവര്‍ത്തിക്കുകയാണ്. ആര്‍ സി സിയിലെ ഹെഡ് ആന്‍ഡ് നെക്ക് വിഭാഗം അഡീഷണല്‍ പ്രൊഫസറാണ്. അധ്യാപനത്തിലും ക്ലിനിക്കല്‍ വിഭാഗത്തിലുമായി 25 വര്‍ഷത്തിലധികം സേവന പരിചയമുണ്ട്. തിരുവനന്തപുരം ഗവ. എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പലും ടെക്‌നിക്കല്‍ എജുക്കേഷന്‍ ഡയറക്ടറുമായിരുന്ന ഡോ. രവി കുമാറിന്റെയും മീനാക്ഷിയുടെയും മകനാണ് രജനീഷ് കുമാര്‍. നിരവധി ദേശീയ അന്തര്‍ദേശീയ ജേര്‍ണലുകളില്‍ നൂറിലധികം മെഡിക്കല്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്