ഡിവൈഡർ പറന്നുവന്ന് കാറിൽ വീണ് അപകടം; സ്കേറ്റിംഗ് ദേശീയ താരം ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്

JUNE 28, 2026, 9:50 AM

പാലക്കാട്: ദേശീയപാതയിൽ ഡിവൈഡർ പറന്നുവന്ന് കാറിൽ വീണ് അപകടം. അപകടത്തിൽ സ്കേറ്റിംഗ് ദേശീയ താരം ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്.

എറണാകുളം മഹാരാജാസ് കോളേജ് മലയാളം വിഭാഗം മേധാവി ഓടിച്ച വാഹനത്തിനു മുമ്പിലാണ് ഡിവൈഡർ കാറ്റത്ത് പറന്നു വീണത്. ഈ സമയത്ത് കാറിൽ ഇവരോടൊപ്പം മകളും, മറ്റൊരു വിദ്യാർത്ഥിയും, സ്കേറ്റിംഗ് ദേശീയ താരവും അവരുടെ അമ്മയുമാണ് ഉണ്ടായിരുന്നത്.

ദേശീയപാതയിൽ പാലക്കാട് വടക്കഞ്ചേരി മേൽപ്പാലത്താണ് അപകടം ഉണ്ടായത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്.

vachakam
vachakam
vachakam

ഇവർ സഞ്ചരിച്ച കാർ തൃശ്ശൂർ ജില്ലയിലേക്ക് പോകുന്നതിനിടെ മേൽപ്പാലത്ത് ഉണ്ടായ ചെറിയ കാറ്റിൽ ഡിവൈ‍ഡർ പറന്നു വന്ന് ഇവരുടെ കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. ഈ സമയത്ത് കാർ പെട്ടെന്ന് ബ്രേക്ക് ഇട്ടതിനെത്തുടർന്ന് പിന്നിൽ വന്നിരുന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനം ഇവർ സഞ്ചരിച്ച കാറിന് പിൻവശത്ത് ഇടിക്കുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam