ജി.സുധാകരൻ്റെ ഫേസ്ബുക്ക് തുറന്നെഴുത്തിൽ സിപിഎമ്മിനുള്ളിൽ ഒരു വിഭാഗത്തിന് അതൃപ്തി

MARCH 4, 2026, 7:52 PM

ആലപ്പുഴ: മുതിർന്ന നേതാവ് ജി.സുധാകരൻ്റെ ഫേസ്ബുക്ക് തുറന്നെഴുത്തിൽ സിപിഎമ്മിനുള്ളിൽ  അതൃപ്തി പ്രകടിപ്പിച്ചും സുധാകരനോടൊപ്പം ചേർന്നും ഒരു വിഭാ​ഗം. . 

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജി.സുധാകരനെ പോലെ ഒരു പ്രധാന നേതാവിനെ മാറ്റിനിർത്തരുതെന്നാണ് ഒരു വിഭാ​ഗം പറയുന്നത്.   

മുതിർന്ന നേതാവ് എന്ന നിലയിൽ ജി.സുധാകരൻ പക്വത കാണിച്ചില്ല എന്നാണ് ഒരു വിഭാ​ഗം നേതാക്കൾ പറയുന്നത്. സംസ്ഥാന സെക്രട്ടറി അടക്കമുള്ളവരെ കുറ്റപ്പെടുത്തിയുള്ള എഴുത്ത്, പരിധി കടന്നു പോയെന്നും അഭിപ്രായമുണ്ട്.  

vachakam
vachakam
vachakam

അവസരം മുതലാക്കി കോൺഗ്രസ് നേതാക്കൾ ജി.സുധാകരനുമായി ബന്ധപ്പെട്ടു എന്ന സംശയം നേതാക്കൾക്ക് ഉണ്ട്. എന്നാൽ അത്തരം ഒരു നീക്കത്തിന് സുധാകരൻ മുതിരില്ലെന്നാണ് ഇക്കൂട്ടരുടെ വിശ്വാസം.

സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ കടുത്ത വിമർശനമുന്നയിച്ചതിനാൽ പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രിയോ ജനറൽ സെക്രട്ടറി എം.എ ബേബിയോ മുൻകൈ എടുക്കേണ്ടിവരും.പാർട്ടിയിൽ തുടർന്ന് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് സുധാകരൻ ഇന്നലെ ഫേസ്ബുക് പോസ്റ്റിലൂടെ തുറന്നെഴുതിയത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam