'ബൈ ബൈ പിണറായി' ഫ്ലെക്സിനെച്ചൊല്ലി തർക്കം; 7 സി.പി.എം പ്രവർത്തകർക്കെതിരെ കേസ്

APRIL 13, 2026, 10:34 PM

കൊച്ചി: കളമശ്ശേരി മണ്ഡലത്തിലെ കുന്നുകരയിൽ 'ബൈ ബൈ പിണറായി' എന്ന ഫ്ലെക്സ് ബോർഡിനെച്ചൊല്ലിയുണ്ടായ തർക്കം രാഷ്ട്രീയ സംഘർഷത്തിലേക്ക്. സംഭവത്തിൽ ഏഴ് സി.പി.എം പ്രവർത്തകർക്കെതിരെ ചെങ്ങമനാട് പോലീസ് കേസെടുത്തു.

യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി മെവിൻ ജോയി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി. കുന്നുകര ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡ് കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം കത്തിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

ഫ്ലെക്സ് കത്തിച്ചതിനെതിരെ കോൺഗ്രസ് പ്രവർത്തകർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള പ്രകോപനത്തെത്തുടർന്ന് ഇന്നലെ രാത്രി അടുവാശ്ശേരിയിലെ കോൺഗ്രസ് ഓഫീസായ ഇന്ദിര ഭവനിലേക്ക് ഒരു സംഘം അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിട്ടു.

vachakam
vachakam
vachakam

ഓഫീസിന് നേരെ നടന്ന ആക്രമണത്തിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മേഖലയിൽ രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്നത് പോലീസിനെ ജാഗ്രതയിലാക്കിയിട്ടുണ്ട്.

സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ ഉടൻ പിടികൂടണമെന്നും അക്രമ രാഷ്ട്രീയത്തിനെതിരെ കർശന നടപടി വേണമെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. പ്രദേശത്ത് ക്രമസമാധാന നില ഉറപ്പാക്കാൻ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രകോപനങ്ങൾ ഒഴിവാക്കാൻ ഇരുവിഭാഗം നേതാക്കളോടും പോലീസ് നിർദ്ദേശിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam