ക്ലാസിൽ ഗെയിം കളിക്കരുതെന്ന് താക്കീത്; അധ്യാപികയുടെ മൂക്കിടിച്ചു പരത്തി വിദ്യാർഥി

APRIL 13, 2026, 10:27 PM

മാലദ്വീപിലെ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ചെങ്ങന്നൂർ തിട്ടമേൽ സ്വദേശിയും ദീപക് ശശിയുടെ ഭാര്യയുമായ സ്മിത എൻ. പിള്ളയ്ക്കാണ് (35) ആക്രമണത്തിൽ പരുക്കേറ്റത്. ഗധൂ ദ്വീപിലെ ഗഫ് ധാൽ അടോൾ സ്കൂളിൽ കഴിഞ്ഞ ഏപ്രിൽ 12-നായിരുന്നു സംഭവം നടന്നത്.

ക്ലാസ് നടന്നുകൊണ്ടിരിക്കെ ലബോറട്ടറിയിലെ കംപ്യൂട്ടറിൽ ഗെയിം കളിക്കുകയായിരുന്ന വിദ്യാർത്ഥിയെ സ്മിത താക്കീത് ചെയ്തതാണ് ആക്രമണത്തിന് കാരണമായത്. അധ്യാപികയുടെ വാക്കുകൾ അനുസരിക്കാൻ തയ്യാറാകാതിരുന്ന വിദ്യാർത്ഥി, സംഭവം വീഡിയോയിൽ പകർത്തി പ്രിൻസിപ്പലിന് നൽകുമെന്ന് പറഞ്ഞതോടെ അക്രമാസക്തനാകുകയായിരുന്നു.

സ്മിതയുടെ കൈവശമിരുന്ന ഫോൺ തട്ടിയെറിഞ്ഞ വിദ്യാർത്ഥി അധ്യാപികയുടെ മൂക്കിന് തുടർച്ചയായി ഇടിക്കുകയായിരുന്നുവെന്ന് ഭർത്താവ് ദീപക് പറഞ്ഞു.

vachakam
vachakam
vachakam

രക്തം വാർന്ന് ബോധരഹിതയായ സ്മിതയെ മറ്റ് അധ്യാപകർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. മൂക്കിന്റെ എല്ലിന് പൊട്ടലുള്ളതിനാൽ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.

സംഭവത്തിൽ സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകി. മാലദ്വീപ് ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ടതായും സ്മിതയെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും കുടുംബം അറിയിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam