മൂഴിക്കലിൽ ബന്ധുക്കളായ 16കാരിയെയും 20കാരനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 20കാരനായ അദിനാൻ ബന്ധുവായ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
എന്നാൽ അദിനാന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നത് ഇപ്പോഴും വ്യക്തമല്ല. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. സ്വഭാവ പ്രശ്നങ്ങൾ കാരണം നേരത്തെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്ന അദിനാൻ കള്ളത്താക്കോൽ ഉപയോഗിച്ച് വീട്ടിൽ കടന്നുകയറിയതായാണ് സംശയം. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മറ്റൊരു മുറിയിലുണ്ടായിരുന്ന മുത്തശ്ശിയെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും പറയുന്നു.
ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ അദിനാനെ ബലംപ്രയോഗിച്ച് ഒരു മുറിയിൽ പൂട്ടി. തുടർന്ന് പെൺകുട്ടിയെയും മുത്തശ്ശിയെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് തിരികെ എത്തിയപ്പോഴാണ് അദിനാനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് കുടുംബം പറയുന്നു. മുഖത്തും വായിലും സെല്ലോ ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു ഇയാൾ.
വീട്ടിൽ നിന്ന് പുറത്താക്കിയതിനുള്ള പ്രതികാരമാകാം സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. മുൻപ് വീട്ടിൽ മോഷണശ്രമം നടന്നതും അത് കണ്ടെത്തിയത് പെൺകുട്ടിയാണെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. വീട്ടിലെ സിസിടിവി സംവിധാനവും നശിപ്പിച്ച നിലയിൽ കണ്ടെത്തി.
സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഈസ്റ്റ് മൂഴിക്കലിലെ പതിനാറുകാരിയുടെ കൊലപാതകം ആസൂത്രിതം
വെന്തുരുകി കേരളം; പാലക്കാട് വളർത്തുമീനുകൾ വ്യാപകമായി ചത്തുപൊങ്ങി
ഫോൺ പിടിച്ചുവച്ചിട്ടില്ല: നിതിൻ രാജിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികരിച്ച് പ്രിൻസിപ്പൽ വിനോദ്
'അധ്യാപികയ്ക്ക് ഭീഷണി കോളുകൾ വന്നിരുന്നു'; നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കോളേജ്