കോട്ടയം: വെള്ളമില്ലാത്തതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾ മാറ്റിവെച്ചു. ശുചിമുറികളിലേക്ക് അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾക്കായി ടാങ്കറുകളിൽ വെള്ളം എത്തിക്കും.
സർജിക്കൽ ബ്ലോക്കിലെ ജലസംഭരണികളിലേക്ക് വെള്ളം എത്തിക്കുന്ന പമ്പുകൾ തകരാറിൽ ആയതാണ് കാരണം. പമ്പുകൾ നന്നാക്കാനുള്ള പണികൾ ആരംഭിച്ചു.
പുതിയ സർജിക്കൽ ബ്ലോക്കിൻ്റെ എട്ടാം നിലയിലാണ് വാട്ടർ ടാങ്കുകൾ ഉള്ളത്. ഈ വാട്ടർടാങ്കറുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പമ്പുകളും മോട്ടോറുകളും ആണ് തകരാറിലായത്.
വെള്ളമില്ലാതായതോടെ മുൻകൂട്ടി നിശ്ചയിച്ച ശസ്ത്ക്രിയകൾ മുടങ്ങിയിരിക്കുകയാണ്. 21ഓളം ശസ്ത്രക്രിയകളായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഈസ്റ്റ് മൂഴിക്കലിലെ പതിനാറുകാരിയുടെ കൊലപാതകം ആസൂത്രിതം
വെന്തുരുകി കേരളം; പാലക്കാട് വളർത്തുമീനുകൾ വ്യാപകമായി ചത്തുപൊങ്ങി
ഫോൺ പിടിച്ചുവച്ചിട്ടില്ല: നിതിൻ രാജിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികരിച്ച് പ്രിൻസിപ്പൽ വിനോദ്
'അധ്യാപികയ്ക്ക് ഭീഷണി കോളുകൾ വന്നിരുന്നു'; നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കോളേജ്