ആകെ കിട്ടിയത് കുട; തിരഞ്ഞെടുപ്പ് ജോലികൾ ചെയ്ത ബിഎൽഒമാർക്ക് വേതനം കുടിശിക; വൻ പ്രതിഷേധം 

APRIL 14, 2026, 12:10 AM

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ജോലികളിൽ പങ്കെടുത്ത ബൂത്ത് ലെവൽ ഓഫീസർമാർക്ക് (ബിഎൽഒ) മാസങ്ങളായിട്ടും വേതനം ലഭിക്കാത്തതായി പരാതി. എസ്ഐആർ ഉൾപ്പെടെ വിവിധ തെരഞ്ഞെടുപ്പ് ചുമതലകൾ നിർവഹിച്ചിട്ടും അർഹമായ പ്രതിഫലം നൽകാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്. 

ഇതര സംസ്ഥാനങ്ങളിൽ കൂടുതൽ പ്രതിഫലം ലഭിക്കുമ്പോഴും കേരളത്തിൽ തുച്ഛമായ തുകയാണ് നൽകുന്നതെന്നാണ് ബിഎൽഒമാരുടെ പ്രധാന ആരോപണം.

കിട്ടേണ്ട പ്രതിഫലം ഇപ്പോഴും കുടിശികയായതിനെ തുടർന്ന് കോഴിക്കോട് ജില്ലാ കളക്ടർക്ക് ബിഎൽഒമാർ നിവേദനം സമർപ്പിച്ചു. എസ്ഐആർ പ്രഖ്യാപനം മുതൽ വോട്ടെടുപ്പ് വരെ മാസങ്ങളോളം വിശ്രമമില്ലാതെ ജോലി ചെയ്തവരാണ് ഇവർ. വോട്ടർ പട്ടിക പുതുക്കൽ, വീടുകളിലെത്തി വിവരശേഖരണം, വോട്ടർ സ്ലിപ്പ് വിതരണം എന്നിവ ഉൾപ്പെടെ നിരവധി ചുമതലകൾ നിർവഹിച്ചിട്ടും വാഗ്ദാനം ചെയ്ത കൂലി ലഭിച്ചിട്ടില്ലെന്നാണ് പരാതികൾ.

vachakam
vachakam
vachakam

വോട്ടെടുപ്പ് ദിവസത്തെ സഹായകേന്ദ്രത്തിന് ₹900, സ്ലിപ്പ് വിതരണത്തിന് ₹600, ഹോം വോട്ടിംഗിന് ₹650 എന്നിങ്ങനെ ഓരോരുത്തർക്കും ₹2000 മുതൽ ₹6000 വരെ ലഭിക്കാനുണ്ടെന്നാണ് കണക്കുകൾ. എന്നാൽ ഇതുവരെ ലഭിച്ചത് വോട്ടെടുപ്പിന്റെ മുൻദിനം നൽകിയ ഒരു കുട മാത്രമാണെന്നും അവർ പറയുന്നു.

വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പാക്കാൻ കഠിനമായി പ്രവർത്തിച്ച ബിഎൽഒമാർ ഇപ്പോൾ അർഹമായ വേതനം ആവശ്യപ്പെട്ട് കളക്ടറേറ്റിൽ കയറിറങ്ങുകയാണ്. വേതനം ഉടൻ നൽകണമെന്നും ഓണറേറിയം വർദ്ധിപ്പിക്കണമെന്നും പ്രധാന ആവശ്യം. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കാനാണ് തീരുമാനമെന്നും അവർ മുന്നറിയിപ്പ് നൽകി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam