കൊച്ചി : കൊൽക്കത്തയിൽ മലയാളി വിദ്യാർത്ഥിയെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവത്തിൽ അസ്വാഭവികത ഇല്ലെന്ന് നിഗമനം.
വിദ്യാർത്ഥിയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ രാവിലെ പാലാരിവട്ടത്തെ വീട്ടിലെത്തിക്കും.
ഇന്നലെയാണ് കൊൽക്കത്തയിൽ മലയാളി വിദ്യാർത്ഥിയെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു നിലയിൽ കണ്ടെത്തിയത്. എറണാകുളം പാലാരിവട്ടം സ്വദേശിയായ ജുവൽ ജോസ് ജിബിനെയാണ് വീണുമരിച്ച നിലയിൽ കണ്ടെത്തിയത്.
ഹോസ്റ്റലിലെ മെസ്സിലേക്ക് പോകുമ്പോൾ കാൽ തെന്നി വീണതെന്നാണ് പൊലീസ് പറയുന്നത്. കെട്ടിടത്തിൽ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ മുകളിൽ നിന്ന് താഴേക്ക് വീണെന്നാണ് പൊലീസ് കണ്ടെത്തൽ.
വെസ്റ്റ് ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജൂറിഡിക്കൽ സയൻസസ് ഒന്നാം വർഷ വിദ്യാർത്ഥിയാണ് ജുവൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വെന്തുരുകി കേരളം; പാലക്കാട് വളർത്തുമീനുകൾ വ്യാപകമായി ചത്തുപൊങ്ങി
ഫോൺ പിടിച്ചുവച്ചിട്ടില്ല: നിതിൻ രാജിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികരിച്ച് പ്രിൻസിപ്പൽ വിനോദ്
'അധ്യാപികയ്ക്ക് ഭീഷണി കോളുകൾ വന്നിരുന്നു'; നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കോളേജ്
സ്വഭാവദൂഷ്യം പെൺകുട്ടി ചോദ്യം ചെയ്തത് അദ്നാന് വൈരാഗ്യമുണ്ടാക്കി