കൊച്ചി: നികുതി വെട്ടിച്ച് വാഹനങ്ങൾ കടത്തുന്നത് നിയന്ത്രിക്കാൻ ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലെത്തുന്നതായി റിപ്പോർട്ട്. ഈ മാസം 20 മുതൽ കൊച്ചിയിൽ ഇന്തോ-ഭൂട്ടാൻ സംയുക്ത കസ്റ്റംസ് യോഗം നടക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാഹന കള്ളക്കടത്തിനെ കുറിച്ച് ഇരുരാജ്യങ്ങളും ശേഖരിച്ച വിവരങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. നികുതി വെട്ടിച്ചുള്ള വാഹനക്കടത്ത് തടയാൻ സ്വീകരിക്കേണ്ട നടപടികളും യോഗത്തിന്റെ പ്രധാന അജണ്ടയായിരിക്കും. ഇതിനിടെ കോഴിക്കോട് നിന്ന് നാല് വാഹനങ്ങൾ കൂടി കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്.
കേരളത്തിൽ നിന്നുമാത്രം നികുതി വെട്ടിച്ച് കടത്തിയ 50ലധികം വാഹനങ്ങൾ ഇതിനകം പിടിച്ചെടുത്തതായി കസ്റ്റംസ് വ്യക്തമാക്കി. ഈ കേസിലെ മുഖ്യ സൂത്രധാരനായ ബിശ്വദ്വീപ് ദാസിനെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വാഹന കള്ളക്കടത്തിനെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
