ആശ്വാസത്തിന് വക ഇല്ല; ഈ വർഷം കാലവർഷം കുറയാൻ സാധ്യത; എൽനിനോ കാരണം മഴയിൽ ഇടിവുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് 

APRIL 14, 2026, 12:50 AM

തിരുവനന്തപുരം: ഇന്ത്യയിൽ ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം സാധാരണത്തേക്കാൾ കുറയാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി കാലാവസ്ഥാ വകുപ്പ്. ദക്ഷിണേന്ത്യയിൽ പൊതുവെ മഴ കുറയാനാണ് സാധ്യത. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് എടവപ്പാതി എന്നറിയപ്പെടുന്ന കാലവർഷം സാധാരണയായി ലഭിക്കുന്നത്.

എൽനിനോ പ്രതിഭാസമാണ് മഴക്കുറവിന് പ്രധാന കാരണം എന്നാണ് വിലയിരുത്തൽ. ജൂൺ-ജൂലൈ മാസങ്ങളോടെ എൽനിനോ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും പസഫിക് സമുദ്രത്തിലെ ജലതാപനില ഉയരുന്നത് ഇന്ത്യയിലെ കാലവർഷത്തെ ബാധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. കേരളത്തിലെ മഴയും താപനിലയും ഇതിന്റെ സ്വാധീനത്തിൽ വരാമെന്നും മുന്നറിയിപ്പുണ്ട്.

രാജ്യത്താകെ ദീർഘകാല ശരാശരിയുടെ ഏകദേശം 92 ശതമാനം മാത്രം മഴ ലഭിക്കാനാണ് സാധ്യത. 90 മുതൽ 95 ശതമാനം വരെയുള്ള മഴ ‘സാധാരണയിൽ താഴെ’ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. പ്രത്യേകിച്ച് എടവപ്പാതിയുടെ രണ്ടാം പകുതിയിൽ മഴ കുറയാൻ സാധ്യത കൂടുതലാണ്. ഇതിനകം തന്നെ സംസ്ഥാനത്ത് വേനൽമഴ കുറവാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

vachakam
vachakam
vachakam

അതേസമയം, കാലവർഷം എപ്പോൾ ആരംഭിക്കുമെന്ന് ഇതുവരെ വ്യക്തമായ പ്രവചനം നൽകിയിട്ടില്ല. 2016, 2024 വർഷങ്ങളിൽ കേരളത്തിൽ ഉണ്ടായ ഉഷ്ണതരംഗങ്ങളും എൽനിനോയുമായി ബന്ധപ്പെട്ടവയായിരുന്നു.

ഇതിനിടെ, സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റ് കേരളത്തിൽ സാധാരണ തോതിലുള്ള മഴ ലഭിക്കാമെന്ന് പ്രവചിച്ചിട്ടുണ്ട്. ചൂട് സംബന്ധിച്ച വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ നിയമനടപടി നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam