തിരുവനന്തപുരം : ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം പുത്തൻപാലം രാജേഷിനെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയ്ക്ക് വിളിക്കാൻ ഫോൺ കൊടുത്തുവെന്നും പ്രതി ആവശ്യപ്പെട്ട സാധനങ്ങൾ വാങ്ങിച്ചു നൽകിയെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സിപിഒ മാരായ റിയാസ് ജെആർ, മുഹമ്മദ് ഷാഫി, ശ്രീകുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം പേട്ട സ്റ്റേഷനിലെ സിപിഒ മാരാണ് ഇവർ.
ഫോൺ ഉപയോഗിച്ച് പ്രതി സുഹൃത്തുക്കളെയും അഭിഭാഷകനെയും വിളിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റി ഡിസിപിയുടേതാണ് നടപടി. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണത്തിനും ഡിസിപി ഉത്തരവിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഈസ്റ്റ് മൂഴിക്കലിലെ പതിനാറുകാരിയുടെ കൊലപാതകം ആസൂത്രിതം
വെന്തുരുകി കേരളം; പാലക്കാട് വളർത്തുമീനുകൾ വ്യാപകമായി ചത്തുപൊങ്ങി
ഫോൺ പിടിച്ചുവച്ചിട്ടില്ല: നിതിൻ രാജിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികരിച്ച് പ്രിൻസിപ്പൽ വിനോദ്
'അധ്യാപികയ്ക്ക് ഭീഷണി കോളുകൾ വന്നിരുന്നു'; നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കോളേജ്