അനധികൃത സ്വത്ത് സമ്പാദനക്കേസ്:   പി വി അൻവറിനെ  ഇഡി ചോദ്യം ചെയ്തത്  12 മണിക്കൂർ  

JANUARY 8, 2026, 8:26 PM

മലപ്പുറം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നിലമ്പൂർ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറുമായ പി വി അൻവറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്ത് വിട്ടയച്ചു.

ഡിസംബർ 31ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അന്ന് ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി അൻവർ സമയം നീട്ടി ചോദിച്ചിരുന്നു. ജനുവരി ഏഴിന് ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകിയതിന് പിന്നാലെയാണ് വ്യാഴാഴ്ച ചോദ്യം ചെയ്തത്. 

 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പി വി അൻവറിനെ വിട്ടയച്ചത്. കൊച്ചിയിലെ ഇ ഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ.

vachakam
vachakam
vachakam

ഇക്കഴിഞ്ഞ നവംബറിൽ ഒതായിയിലെ അൻവറിന്റെ വീട്ടിൽ ഇ ഡി സംഘം പരിശോധന നടത്തിയിരുന്നു.  

അതേസമയം ഇ ഡി അറസ്റ്റ് ചെയ്തു എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് പി വി അൻവർ പറഞ്ഞു. വായ്പാ കേസിൽ അന്വേഷണം നടക്കുന്നുണ്ട്. വിജിലൻസ് കള്ളക്കേസാണ് എടുത്തത്. കേരളത്തിലെ നീതി ന്യായ വ്യവസ്ഥയിൽ പ്രതീക്ഷയുണ്ട്. കോടതിയിൽ പോരാട്ടം തുടരും. ഇഡി അന്വേഷണവുമായി സഹകരിക്കുമെന്നും അൻവർ പറഞ്ഞു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു പിവി അൻവറിന്റെ പ്രതികരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam