കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ വാര്‍ഷിക കണക്കുകളിലെ പൊരുത്തക്കേടുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.വരവ്-ചെലവ് കണക്കുകളുടെ ഓഡിറ്റ് റിപ്പോർട്ട് കോടതി ഇന്ന് വിശദമായി പരിശോധിക്കും.
വഴിപാടായി ലഭിച്ച സ്വര്‍ണം, വെള്ളി തുടങ്ങി വിലപിടിപ്പുള്ള പല വസ്തുക്കളും രജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് നേരത്തെ ഓഡിറ്റ് വിഭാഗം ഹൈക്കോടതിയെ അറിച്ചിരുന്നു. ഗുരുവായൂര്‍ ദേവസ്വത്തെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങളാണ് സംസ്ഥാന ഓഡിറ്റ് വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
43 വര്‍ഷമായിട്ടും ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാര്‍ഷിക ഭൗതിക പരിശോധന നടത്തിയില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. 2011-12 മുതല്‍ 2019-20 വരെ 54.59 കോടിയുടെ വ്യത്യാസമാണ് ഉള്ളത്. സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കണമെന്ന് പറഞ്ഞ ഹൈക്കോടതി, നിലവിലെ ഓഡിറ്റിന്റെ സ്ഥിതി അറിയിക്കാന്‍ സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.
അതേസമയം, ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തലുകൾ ദേവസ്വം ബോർഡ് തള്ളിക്കളഞ്ഞിരുന്നു. ഒരു തരി സ്വർണം പോലും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ബോർഡിന്റെ ഔദ്യോഗിക നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
