കോഴിക്കോട്: ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് ഏഴ് വർഷമായി എയ്ഡഡ് സ്‌കൂളുകളിലുണ്ടായ സ്ഥിരനിയമന നിരോധനത്തിന് അറുതിയാകുന്നു. ഭിന്നശേഷി ഉദ്യോഗാർഥികളുടെ പട്ടിക വിദ്യാഭ്യാസ വകുപ്പിന്റെ സമന്വയ പോർട്ടലിൽ തയാറാവുകയാണ്.
14ന് ജില്ലാതലത്തിൽ ഇവരുടെ നിയമന ശുപാർശകൾ പുറപ്പെടുവിക്കും. 1996 മുതലുള്ള ഭിന്നശേഷി സംവരണ തസ്തികകളിൽ അത്തരം ഉദ്യോഗാർഥികളെ മാനേജ്‌മെന്റ് നിയമിക്കുകയും അത് വിദ്യാഭ്യാസ വകുപ്പ് അംഗീകരിക്കുകയും ചെയ്താലേ മറ്റു തസ്തികളിലെ നിയമനം അംഗീകരിച്ച് ശമ്പളം നൽകൂ എന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടാണ് ഇപ്പോൾ തിരുത്തുന്നത്.
എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കാനായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സമിതി ഉണ്ടാക്കിയിട്ടുണ്ട്. സംവരണ തസ്തികകളുടെ വിവരം മാനേജർമാർ സമന്വയ പോർട്ടലിൽ അറിയിക്കണം.
തുടർന്ന് ജില്ലാ കൺവീനർ പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്ന് ഭിന്നശേഷി ഉദ്യോഗാർഥികളുടെ പട്ടിക ലഭ്യമാക്കുകയും ഇത് സമന്വയയിൽ നൽകുകയും ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
