ആലപ്പുഴ: കെപിഎംഎസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ആലപ്പുഴയിലെത്തുന്നതിനാല്‍ പ്രദേശത്തെ കടകള്‍ പൂര്‍ണമായും അടച്ചിടണമെന്ന് പൊലീസിന്റെ നിര്‍ദേശത്തില്‍ വിശദീകരണം.
എസ്പി എംപി മോഹന ചന്ദ്രനാണ് നോട്ടീസിൽ വിശദീകരണം അറിയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ സുരക്ഷ ; ആലപ്പുഴ ബീച്ചിലെ കടകൾ വെള്ളിയാഴ്ച അടച്ചിടണമെന്ന് നിർദേശം
മുഖ്യമന്ത്രിയുടെ പരിപാടിയില്‍ എല്ലാ കടകളും അടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് എസ്പി മോഹന ചന്ദ്രന്‍ പറഞ്ഞു. ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുന്ന കടകള്‍ മാത്രം അടയ്ക്കാനാണ് നിര്‍ദേശം നല്‍കിയതെന്നും കുടിവെളളവും മറ്റ് ആവശ്യസാധനങ്ങളും വില്‍ക്കുന്ന കടകള്‍ക്ക് നിയന്ത്രണില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'മുഖ്യമന്ത്രി പിണറായി വിജയന്‍ 11.04.2025-ന് ആലപ്പുഴ ബീച്ചില്‍ നടക്കുന്ന കെപിഎംഎസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്. സമ്മേളനത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നതിനാല്‍ ഒരു വലിയ ജനക്കൂട്ടം ബീച്ച് പരിസരത്തുണ്ടാകും.
പൊതുസുരക്ഷയുടെ ഭാഗമായി താങ്കളുടെ ഉടമസ്ഥതയില്‍ ഉളള ബീച്ചിലെ കച്ചവട സ്ഥാപനം നാളെ പൂര്‍ണമായും അടച്ചിടണം' എന്നാണ് സൗത്ത് പൊലീസ് സ്റ്റേഷനില്‍ നിന്ന് കടയുടമകള്‍ക്ക് ലഭിച്ച നോട്ടീസില്‍ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്