മുഖ്യമന്ത്രിയുടെ സുരക്ഷ ; ആലപ്പുഴ ബീച്ചിലെ കടകൾ  വെള്ളിയാഴ്ച അടച്ചിടണമെന്ന് നിർദേശം

APRIL 10, 2025, 8:22 PM

 ആലപ്പുഴ: മുഖ്യമന്ത്രി പങ്കെടുക്കുന്ന കെപിഎംഎസ് സമ്മേളനത്തെ തുടർന്ന് ആലപ്പുഴ ബീച്ചിലെ കടകൾ വെള്ളിയാഴ്ച അടച്ചിടണമെന്ന് നിർദേശവുമായി പൊലീസ്. 

 ആലപ്പുഴ സൗത്ത് പൊലീസാണ് കട ഉടമകൾക്ക് നോട്ടീസ് നൽകിയത്.  മുഖ്യമന്ത്രി എത്തുന്നതിനാൽ വൻ ആൾക്കൂട്ടം ഉണ്ടാവുമെന്ന് അതുകൊണ്ട് പൊതുസുരക്ഷക്കായി കട അടച്ചിടണമെന്നും ആണ് കട ഉടമകൾക്ക് നൽകിയ നോട്ടീസിൽ പറയുന്നത്.  

കെപിഎംഎസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്കാണ് പരിപാടി നടക്കുന്നത്.

vachakam
vachakam
vachakam

നടപടിയിൽ പ്രതിഷേധവുമായി ആലപ്പുഴ ബീച്ച് വർക്കേഴ്സ് കോൺ​ഗ്രസ് ഐഎൻടിയുസി രം​ഗത്തെത്തി.

കച്ചവടക്കാരെ ദ്രോഹിക്കുന്ന സമീപനമെന്ന് ആലപ്പുഴ ബീച്ച്‌ വർക്കേഴ്സ് കോൺഗ്രസ്‌ പ്രതികരിച്ചു. തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും ഇവർ ആവശ്യപ്പെട്ടു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam