രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ ബലാത്സംഗ പരാതി പുറത്തു വന്നതിനെ തുടർന്ന് ഫെന്നി നൈനാൻ്റെ തെരഞ്ഞെടുപ്പ് ഓഫീസും പൂട്ടിയ നിലയിൽ. അടൂർ നഗരസഭ എട്ടാം വാർഡിലാണ് ഫെന്നി മത്സരിക്കുന്നത്. ഇവിടുത്തെ ഓഫീസാണ് പൂട്ടിയ നിലയിൽ ഉള്ളത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഇയാളുടെ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ് എന്നാണ് ലഭിക്കുന്ന വിവരം. രാഹുലിനെതിരായ ബലാത്സംഗ പരാതിയിൽ ഫെന്നിക്കെതിരെയും പരാമർശമുണ്ടായിരുന്നു.
ബലാത്സംഗം നടന്ന ദിവസം രാഹുലിനൊപ്പം ഫെന്നിയുമുണ്ടായിരുന്നതായാണ് 23കാരിയുടെ പരാതിയിൽ വ്യക്തമാക്കുന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്നത് ഫെന്നിയാണെന്നാണ് പരാതിയിലുള്ളത്. ഇതേ തുടർന്ന് തെരഞ്ഞെടുപ്പ് ഓഫീസ് പൂട്ടി ഫെന്നി മുങ്ങിയതായാണ് സംശയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
