'ഓണറേറിയം വർധനവ് തുച്ഛം '; സമരം തുടരുമെന്ന് ആശമാർ

OCTOBER 29, 2025, 8:18 PM

തിരുവനന്തപുരം: സർക്കാർ 1000 രൂപ ഓണറേറിയം വർധനവ് പ്രഖ്യാപിച്ചെങ്കിലും അയയാതെ ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. 

 1000 രൂപയുടെ ഓണറേറിയം വർധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നും സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ വർക്കർമാർ അറിയിച്ചു. 

സംഘടന വിളിച്ച് ചേർത്ത അടിയന്തര സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. സെക്രട്ടേറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം തുടരാനാണ് നിലവിലെ സംഘടനയുടെ തീരുമാനം.

vachakam
vachakam
vachakam

സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷമായിരിക്കും പുതിയ സമര രീതികളെ കുറിച്ച് തീരുമാനം ഉണ്ടാവുക. ഓണറേറിയം ഇരുപത്തി ഒന്നായിരം രൂപയാക്കുക എന്നാവശ്യപ്പെട്ടിടത്ത് നിന്നാണ് 1000 രൂപയുടെ വർദ്ധനവ് ആശമാർക്ക് ഉണ്ടായിരിക്കുന്നത് .  1000 രൂപ എത്രയോ ചെറിയ തുക എന്നായിരുന്നു ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ ആദ്യ പ്രതികരണം.

 പ്രതിദിനം 33 രൂപയുടെ വർധന മാത്രമാണ് വന്നിട്ടുള്ളത്. ഇത് മിനിമം കൂലി എന്ന ആവശ്യത്തിനടുത്ത് പോലും എത്തുന്നില്ലെന്നും, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാത്ത നടപടി പ്രതിഷേധാർഹമാണെന്നും ആശമാർ പറയുന്നു. 264 ആം ദിവസമാണ് സെക്രട്ടറിയേറ്റ് പടിക്കലിൽ ആശമാരുടെ സമരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam