തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് ലേഖന വിവാദത്തില്‍ കെ ആര്‍ അജയനെ വാരാന്തപ്പതിപ്പിന്റെ ചുമതലയില്‍ നിന്ന് മാറ്റി. കെ ആര്‍ അജയന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് ദേശാഭിമാനി മാനേജ്‌മെന്റിന്റെ നടപടി.ടി ചന്ദ്രമോഹനാണ് പകരം ചുമതല നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം വിശദീകരണം ആവശ്യപ്പെട്ട് കെ ആര്‍ അജയന് പാര്‍ട്ടി നോട്ടീസ് നല്‍കിയിരുന്നു. തന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നായിരുന്നു അജയന്‍ നല്‍കിയ മറുപടി. ഈ മറുപടി തൃപ്തികരമല്ലെന്നാണ് റിപ്പോർട്ടുകൾ.വിഷയം പുറത്തുവന്നതില്‍ അജയന് പങ്കുണ്ടോ എന്ന് കണ്ടെത്താന്‍ ഓഫീസിലെ കമ്പ്യൂട്ടര്‍ ആടക്കം പരിശോധിക്കാന്‍ നീക്കമുണ്ട്.
കള്ളന്‍ വിജയന്‍ എന്ന ഫീച്ചര്‍ ഒഴിവാക്കണമെന്ന് അജയനോട് അതിന്റെ സോഫ്റ്റ് കോപ്പി കണ്ടപ്പോള്‍ തന്നെ നിര്‍ദേശിച്ചിരുന്നെന്നാണ് വിവരം. എന്നാല്‍ ആ ഫീച്ചര്‍ നല്‍കണമെന്നും അതില്‍ പാര്‍ട്ടി വിരുദ്ധമായി ഒന്നുമില്ലെന്നുമായിരുന്നു അജയന്റെ നിലപാട്.
ഈ തര്‍ക്കം നിലനിന്നത് മൂലമാണ് മറ്റൊന്ന് ഉള്‍ക്കൊള്ളിച്ച് വാരാന്തപ്പതിപ്പ് പുറത്തിറക്കാന്‍ കഴിയാതിരുന്നത്. അതിന്റെ വാശിയില്‍ ഉള്ളടക്കത്തെ കുറിച്ചുള്ള വിവരം അജയന്‍ പുറത്തു വിട്ടതാണോ എന്നതിലാണ് അന്വേഷണം നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
