മുരളീധരന്‍റെ തോല്‍വിയെക്കുറിച്ച്‌ പഠിക്കാൻ ഉപസമിതി 18ന് തൃശൂരിലെത്തും

JUNE 16, 2024, 8:11 PM

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുരളീധരന്‍റെ തോല്‍വിയെക്കുറിച്ച്‌ പഠിക്കാൻ കെപിസിസി നിയോഗിച്ച കെ.സി.ജോസഫിന്‍റെ നേതൃത്വത്തിലുള്ള ഉപസമിതി 18ന് തൃശൂരിലെത്തുമെന്ന് ഡിസിസി അധ്യക്ഷന്‍ വി.കെ.ശ്രീകണ്ഠന്‍.

ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റശേഷം ജില്ലയിലെ ഭാരവാഹികളുമായുള്ള യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരസ്പരമുള്ള വിഴുപ്പലക്കല്‍ പാടില്ലെന്നും എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്നും വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.

vachakam
vachakam
vachakam

പരസ്യ പ്രതികരണങ്ങള്‍ക്കും ഡിസിസി മതിലില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതിനും വിലക്കുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് ഒ അബ്ദുറഹ്മാനും അനില്‍ അക്കരയും ഉള്‍പ്പെടുന്ന ഉപസമിതിയെ ചുമതലപ്പെടുത്തിയതായും വി.കെ. ശ്രീകണ്ഠന്‍ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam