വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല: കടകംപള്ളിയുടെ മാനനഷ്ടക്കേസിൽ വിഡി സതീശന്റെ മറുപടി  

MARCH 30, 2026, 8:52 PM

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപാളി കവര്‍ച്ച കേസില്‍  കടകംപളളി സുരേന്ദ്രനെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തിൽ ഒരു പ്രസ്താവനയും താന്‍ നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

 ക്ഷേത്രങ്ങളിലെ സ്വത്ത് ഉൾപ്പെടെയുള്ളവ സംരക്ഷിക്കേണ്ട ചുമതല ദേവസം ബോർഡിനോടൊപ്പം സർക്കാറിനും പൂർണ്ണ ഉത്തരവാദിത്യം ഉണ്ടെന്നും പ്രതിപക്ഷ നേതാവ് വാദിച്ചു. 

2016 മുതല്‍ 2021 വരെയാണ് കടകംപളളി ദേവസ്വം മന്ത്രി ആയിരുന്നത്. ഈ കാലയളവിലാണ് തിരിമറി നടന്നിട്ടുളളത്. ഇതില്‍ ഉദ്യോഗസ്ഥര്‍ക്കും ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും ഉളളപോലുളള ഉത്തരവാദിത്വം മന്ത്രി എന്ന നിലയില്‍ കടകംപളളിക്കും ഉണ്ടെന്നാണ് സതീശന്റെ വാദം. 

vachakam
vachakam
vachakam

 തെറ്റായ വാർത്തകൾ നിരന്തരമായി മാധ്യമങ്ങൾക്ക് നൽകി തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന കടകംപള്ളി സുരേന്ദ്രന് വിലക്കണം എന്ന് കാട്ടി പ്രതിപക്ഷ നേതാവ് സമർപ്പിച്ച ഹർജിയിൽ കടകംപള്ളിക്ക് ഏപ്രിൽ ഒന്നിന് ഇതിൽ തർക്കം സമർപ്പിക്കാൻ നിർദ്ദേശം നൽകി. തിരുവനന്തപുരം സബ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

 എന്നാൽ സർക്കാറിന് ക്ഷേത്ര കാര്യങ്ങളിൽ ഉത്തരവാദിത്വം ഇല്ലാ എന്നാണ് കടകപള്ളിയുടെ വാദം. മാനഹാനി വരുത്തുന്ന പ്രസ്താവന നടത്തിയ സതീശന്‍ മാപ്പ് പറയണമെന്നും, സമാന പ്രസ്താവന നടത്തില്ലെന്ന് ഉറപ്പ് വരുത്തണമെന്നും നടത്തിയ പ്രസ്താവനയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് കടകംപളളി സുരേന്ദ്രന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam