തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ മരിച്ച കൊല്ലം സ്വദേശി വേണുവിന്റെ ഭാര്യ സിന്ധുവിനോട് അന്വേഷണത്തിനായി ഹാജരാകാൻ നോട്ടീസ് നൽകി ഡിഎംഇ. മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഈ മാസം 18ന് വീട്ടിൽ എത്തി കാണുമെന്ന് ആണ് അറിയിപ്പിൽ വ്യക്തമാക്കുന്നത്. മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെയാണ് ഓട്ടോ ഡ്രൈവറായ വേണു മരിച്ചതെന്നായിരുന്നു പരാതി. അടിയന്തര ശസ്ത്രക്രിയയ്ക്ക് നിർദേശിച്ച് ആറ് ദിവസം കിടന്നിട്ടും ശസ്ത്രക്രിയ നടത്തിയില്ല. എന്ത് ചോദിച്ചാലും ആശുപത്രി അധികൃതർ മറുപടി തരുന്നില്ലെന്ന് വേണു പറയുന്ന ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
