കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന ആരോപണവുമായി ബന്ധുക്കൾ.
ജില്ലാതല വിദഗ്ധ സമിതിയിൽ ഭൂരിഭാഗം പേരും ചികിത്സാ വീഴ്ച ശരിവച്ചെന്ന് ബന്ധുക്കൾ പറഞ്ഞു. സംസ്ഥാനതല സമിതി റിപ്പോർട്ട് വൈകുമെന്ന് ആശങ്കയുണ്ട്. ആശുപത്രി മാനേജ്മെൻ്റിനെ രക്ഷിക്കാനാണ് സംശയമെന്നും ബന്ധുക്കൾ ആരോപിച്ചു.
സംഭവത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും ഇടപെടൽ ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താന് പരാതി നൽകിയെന്നും കുടുംബം അറിയിച്ചു.
അതേസമയം, ബേബി മെമ്മോറിയൽ ആശുപത്രിയിൽ കുഞ്ഞിന് അനസ്തീഷ്യ നൽകിയ ഡോക്ടറെ മാത്രമാണ് നിലവിൽ പ്രതി ചേർത്തിരിക്കുന്നത്.ഡോ. അഞ്ജലി പൊതുവാളിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി കോടതി 27ന് പരിഗണിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
