കോതമംഗലം: കോതമംഗലത്തെ 23 വയസുകാരി സോനയുടെ മരണത്തിൽ കഴിഞ്ഞ ദിവസം മുഖ്യ പ്രതിയായ റമീസിന്റെ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ പെൺകുട്ടിയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് മുഖ്യപ്രതിയുടെ മാതാപിതാക്കൾ.
പ്രതി റമീസ് യുവതിയെ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നു എന്നും ഇക്കാര്യം യുവതി നിരവധി തവണ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും പ്രതികളായ റഹിമോനും, ഷെറീനയും നൽകിയ മൊഴിയിൽ വ്യക്തമാക്കി.
അതേസമയം റമീസിൻ്റെ സുഹൃത്തും മറ്റൊരു പ്രതിയുമായ അബ്ദുൾ സഹദിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. മകളുടെ മരണത്തെ തുടർന്ന് അമ്മ നൽകിയ പരാതിയിൽ ആണ് റമീസിനെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്