കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി യുവ ഡോക്ടറെ ഡാൻസാഫ് സംഘം പിടികൂടിയതായി റിപ്പോർട്ട്. വടക്കൻ പറവൂർ സ്വദേശി അംജദ് അഹസാൻ ആണ് പിടിയിലായത്. ഒരു ഗ്രാമിൽ താഴെ എംഡിഎംഎ ആണ് ഇയാളിൽ നിന്ന് പിടികൂടിയത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഉക്രൈനില്‍ എംബിബിഎസ് പഠനം പൂർത്തിയാക്കിയ അംജദ് എറണാകുളം ജനറൽ ആശുപത്രിയിൽ കോള്‍ സെന്‍ററില്‍ ജോലി ചെയ്തിരുന്നതായി ആണ് പൊലീസ് വ്യക്തമാക്കുന്നത്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലും ഇയാൾ നേരത്തെ ജോലി ചെയ്തിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
എന്നാൽ സമാന സ്വഭാവമുളള കേസ് മുമ്പ് പാലാരിവട്ടം പൊലീസിലും ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നതായും പൊലീസ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്