കൊല്ലം: കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സിയാദ് മരിച്ച സംഭവത്തിൽ മകന് നീതി കിട്ടണമെന്ന് യുവാവിന്റെ പിതാവ്. മകന് നീതി കിട്ടിയില്ലെങ്കിൽ കുണ്ടറ പൊലീസ് സ്റ്റേഷന് മുന്നിൽ ജീവനൊടുക്കുമെന്ന് പിതാവ് പറഞ്ഞു. പൊലീസ് മർദ്ദനത്തിൽ വാരി എല്ല് പൊട്ടി ശരീരം മുഴുവൻ നീരായി പഴുപ്പ് കേറിയാണ് സിയാദ് മരിച്ചതെന്ന് പിതാവ് ആരോപിച്ചു.
അതേസമയം, കസ്റ്റഡി മർദന ആരോപണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരുന്നു.പെൺകുട്ടിയെ പൊലീസ് ജീപ്പിൽ കൊണ്ടുപോകുമ്പോൾ വനിത പൊലീസ് ഉദ്യോഗസ്ഥ ഒപ്പമുണ്ടായിരുന്നില്ലായെന്നും, സിയാദിനെ കസ്റ്റഡിയിൽ എടുക്കാൻ പോകുമ്പോൾ എസ് ഐ അതുൽ യൂണിഫോമിൽ ആയിരുന്നില്ലെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
സഹോദരനെ കാണാനില്ലെന്ന പെൺകുട്ടിയുടെ പരാതിയിലാണ് സിയാദിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ജൂൺ 16നാണ് കുണ്ടറ പൊലീസ് സിയാദിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.വിദ്യാർഥിയെ കണ്ടെത്തിയതിനെ തുടർന്ന് അടുത്ത ദിവസം സിയാദിനെ വിട്ടയച്ചു. വിദ്യാർഥിയെ കാണാതായതുമായി സിയാദിന് ബന്ധമുണ്ടായിരുന്നില്ല.
പിന്നാലെ, ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് സിയാദ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന്, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് സിയാദ് മരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
