കുണ്ടറയിലെ കസ്റ്റഡി മരണം; ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി

JULY 27, 2026, 5:45 AM

തിരുവനന്തപുരം: കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന ആരോപണത്തിൽ ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിദ്യാർഥിയെ കാണാതായ സംഭവത്തിൽ കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

പൊലീസ് മർദനത്തെ തുടർന്നാണ് സിയാദ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു. പിന്നാലെ, ഡിവൈഎഫ്ഐ പ്രതിഷേധവുമായി രം​ഗത്തെത്തി. പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം. തുടർന്നാണ്,  ആഭ്യന്തര മന്ത്രി റിപ്പോർട്ട് തേടിയത്.

കുണ്ടറയിൽ യുവാവ് മരിച്ചതിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം രം​ഗത്തെത്തിയിരുന്നു.വിദ്യാർഥിയെ കാണാതായെന്ന പരാതിയിൽ കുണ്ടറ പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച സിയാദ് എന്നയാളാണ് കഴിഞ്ഞ ദിവസം മരിച്ചത്.

vachakam
vachakam
vachakam

ജൂൺ 16നാണ് കുണ്ടറ പൊലീസ് സിയാദിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.വിദ്യാർഥിയെ കണ്ടെത്തിയതിനെ തുടർന്ന് അടുത്ത ദിവസം സിയാദിനെ വിട്ടയച്ചു. വിദ്യാർഥിയെ കാണാതായതുമായി സിയാദിന് ബന്ധമുണ്ടായിരുന്നില്ല. ശാരീരിക ബുദ്ധുമുട്ടിനെ തുടർന്ന് സിയാദ് പിന്നീട് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന്, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് സിയാദ് മരിച്ചത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam